സംസ്ഥാന ലൈബ്രറി കൗൺസിൽ

സമാനതകളില്ലാത്ത സവിശേഷതകൾ ഉൾക്കൊള്ളു സാംസ്‌ക്കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വളർച്ചയിലും സമ്പൂർണ സാക്ഷരത കൈവരിക്കുതിലും ഈ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. 1975ൽ സാക്ഷരതാ പ്രവർത്തനത്തിന് യുനസ്‌കോയുടെ ക്രുപ്‌സ്‌കായ അവാർഡ് ലഭിച്ച ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃത്വത്തിൽ ഇ്ന്ന്‌സാംസ്‌കാരിക രംഗത്തെ മാറ്റങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് മുഖ്യമായും സംഘടിപ്പിക്കുത്. 1829ലാണ് കേരളത്തിൽ ആദ്യത്തെ പബ്ലിക് ലൈബ്രറി തിരുവനന്തപുരത്താണ് ആരംഭിക്കുത്. സ്വാതിതിരുനാൾ തിരുവിതാംകൂർ ഭരിച്ച കാലത്തായിരുു അത്. കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി സ്വാതിതിരുനാളിനെ കാണുത് അതുകൊണ്ടാണ്.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ജനങ്ങളുടെ ആവശ്യകതാ ബോധത്തിൽ നിന്ന്ഉത്ഭവിച്ച ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും നന്മ തലമുറകളിലേയ്ക്ക് പകർന്നുകൊടുക്കുതിനും അവ സംരക്ഷിക്കുതിനും ഈ പ്രസ്ഥാനം ജാഗ്രത്തായ പ്രവർത്തനം നടത്തിയിട്ടുണ്ട്. വിജ്ഞാന വ്യാപനത്തിന്റെ ജനകീയതയായിരുു ഗ്രാമീണ ഗ്രന്ഥശാലകളെ അനുപമമായ സാമൂഹ്യ മുറ്റേ വേദികളാക്കി മാറ്റിയത്.
ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാലയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി, ഇന്നത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, 1827ൽ സ്ഥാപിതമായി. തിരുവിതാംകൂർ രാജാവായിരു സ്വാതിതിരുനാളിന്റെ ഭരണത്തിൻകീഴിൽ കേണൽ എഡ്വേർഡ് കഡോഗന്റെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായിരുന്നു ഈ ഗ്രന്ഥശാല സ്ഥാപിച്ചത്. പൊതു ഗ്രന്ഥശാലകൾ എന്ന ആശയം കേരളത്തിന്റെ തെക്കൻ ദേശമായ തിരുവിതാംകൂറിൽ 1894 മുതൽ പ്രാവർത്തികമാക്കിയിരുന്നു. എാന്നൽ 1945ൽ അമ്പലപ്പുഴയിൽ ചേർ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനത്തോടെയാണ് സംഘടിതരൂപത്തിൽ ഗ്രന്ഥശാലാ പ്രവർത്തനം കേരളത്തിൽ വ്യാപകമായത്. പി.എൻ. പണിക്കർ എന്ന മികവുറ്റ സംഘാടകൻ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറി എ ഗ്രന്ഥാലയത്തിൽ നിന്ന് നൽകിയ സന്ദേശം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രതിധ്വനിക്കുകയും ആയിരക്കണക്കായ ഗ്രന്ഥശാലകൾ സ്ഥാപിക്കുതിന് പ്രചോദനമാകുകയും ചെയ്തു.
മലബാറിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച് വളർന്ന്് വന്നവയാണ്. മലബാറിൽ പ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാലകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു സംഘടിത പ്രസ്ഥാനത്തിന് രൂപം കൊടുക്കാനുള്ള പരിശ്രമത്തിന് മാർക്‌സിസ്റ്റ് ദാർശികനായിരു കെ. ദാമോദരൻ നേതൃത്വം നൽകി. 1937 മെയ് 14ന് കോഴിക്കോട് ഠൗഹാളിൽ ചേർന്ന ഗ്രന്ഥശാലാ പ്രവർത്തകരുടെ സമ്മേളനം ‘മലബാർ ഗ്രന്ഥശാലാ സംഘടിത്തിന്റെ രൂപീകരണത്തിന് തുടക്കംകുറിച്ചു. 1943 ഡിസംബർ 8ന് കേരള ഗ്രന്ഥാലയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുമുമ്പ് തിരുവിതാംകൂർ കൊച്ചി മലബാർ എന്നീ മൂന്ന് ഭരണപ്രദേശങ്ങളിലായാണ് മലയാളികൾ വസിച്ചിരുത്. ഇവിടങ്ങളിലെ ജീവിത ശൈലിയും, നവോത്ഥാന സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടുള്ള സമീപനവും വ്യത്യസ്ത രീതിയിലായിരുന്നു. ഗ്രന്ഥശാലകൾ സ്ഥാപിക്കുതിലും അവ സംഘടിപ്പിക്കുതിലും ഈ വ്യത്യാസം കാണാൻ കഴിയും. മൂന്ന് പ്രദേശങ്ങളിലും ഗ്രന്ഥശാലകൾ സ്ഥാപിക്കുതിനും അതൊരു പ്രസ്ഥാനമായി വളർത്തിക്കൊണ്ടുവരുതിനും ഉണ്ടായിരു തനതായ ശൈലി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം അതിൻറെ ജനകീയതകൊണ്ട് ലോക ശ്രദ്ധയാകർഷിച്ച സംഘടിതസംവിധാനമാണ്. ശക്തമായ ജനകീയ പ്രക്ഷോഭത്തിൻറെ ഫലമായി സമഗ്രമായ ഒരു ഗ്രന്ഥശാലാ നിയമം നടപ്പിലാക്കാൻ കഴിഞ്ഞത് ഈ ജനകീയ സാംസ്‌കാരിക പ്രസ്ഥാനത്തിൻറെ മഹത്തായ നേട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1989ലെ കേരള പബ്ലിക് ലൈബ്രറീസ് ആക്ടും അതിൻറെ അടിസ്ഥാനത്തിൽ 1991ൽ ഉണ്ടായ കേരള പബ്ലിക് ലൈബ്രറീസ് ചട്ടങ്ങളും കേരളത്തിലെ ഗ്രന്ഥശാലാ പ്രവർത്തനത്തിന് നിയമായധിഷ്ഠിത പദവി കൽപിച്ചു നൽകി. ഈ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ രൂപം കൊണ്ട കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 1994ൽ സമ്പൂർണ്ണ ജനാധിപത്യ സംവിധാനമായി നിലവിൽ വന്നു.
എല്ലാ മേഖലയിലെയും ജനവിഭാഗത്തിനും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എ ലക്ഷ്യത്തോടെയാണ് കൗൺസിൽ വിവിധ കർമപരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുത്. സ്ത്രീകൾക്കും, ഗ്രന്ഥശാലകളിൽ എത്തി പുസ്തകമെടുക്കാൻ കഴിയാത്ത മുതിർവർക്കും വീടുകളിൽ പുസ്തകം എത്തിക്കുതിനായി വനിതാ പുസ്തക വിതരണ പദ്ധതി, സ്ത്രീകളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കുതിന് സ്വയം തൊഴിൽ പരിശീലനം നൽകുതിനുമായി വനിതാവേദികൾ സ്ഥാപിച്ചു. ബാലവേദി, വയോജനവേദി, യുവജനവേദി, മുതിർ പൗരന്മാരുടെ പകൽ വീടുകളായി ഗുരുസംഗമം, ചരിത്ര ശാസ്ത്ര പുസ്തക കോർണർ, കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവിജ്ഞാന സേവന കേന്ദ്രം, ഫിലിം ക്ലബ്ബ് എന്നിവയും ലൈബ്രറികളിൽ പ്രവർത്തിക്കുുണ്ട്. കുട്ടികളിൽ വായനശീലം പ്രേത്സാഹിപ്പിക്കുതിനായി സ്‌കൂളുകളിൽ എഴുത്തുപെട്ടി സ്ഥാപിച്ചിട്ടുണ്ട്.
കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിന് വായന എ ലക്ഷ്യത്തോടെ ജയിൽ ലൈബ്രറിയും കൂടാതെ ഹോസ്പിറ്റൽ ലൈബ്രറി, ഓർഫനേജ് ലൈബ്രറികളും ആരംഭിച്ചു. കാഴ്ച പരിമിതർക്കും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുതിനായി ബ്രയ്‌ലി ശ്രവ്യ ഗ്രന്ഥശാലകൾ സ്ഥാപിച്ചു. വൃദ്ധസദനങ്ങളിലും കഴിയുവർക്ക് സാന്ത്വനമേകുവാൻ ഹെർമിറ്റേജ് ലൈബ്രറിയും ട്രൈബൽ മേഖലയിലുളളവർക്കായി ട്രൈബൽ ലൈബ്രറികളും ആരംഭിച്ചു. ഇങ്ങനെ വായന പ്രോത്സാഹിപ്പിക്കുതിനും എല്ലാ ജനവിഭാഗങ്ങളിലൂടെ എത്തിക്കുതിന് സാധിച്ചു. എല്ലാ ജില്ലയിലും ഓരോ മോഡൽ വില്ലേജ് ലൈബ്രറിയും അക്കാദമിക്സ്റ്റഡി സെന്ററും, എല്ലാ താലൂക്കിലും കരിയർ ഗൈഡൻസ് സെന്റർ താലൂക്ക് റഫറൻസ് ലൈബ്രറി എന്നിവയും വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ സർഗവാസന വളർത്തുതിനായി എല്ലാ താലൂക്കിലും ബാലോത്സവങ്ങളും ജില്ലാ തലത്തിൽ അക്ഷരോത്സവവും സംസ്ഥാനതലത്തിൽ ഇത് സർഗ്ഗോത്സവവുമായി സംഘടിപ്പിക്കുന്നു.
ഗ്രന്ഥശാലകൾ പുസ്തക വിതരണ കേന്ദ്രങ്ങൾ എതിലുപരി സാമൂഹ്യ സേവന
മേഖലയിലും ഇടപെടലുകൾ നടത്തിവരികയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക, മാലിന്യ പ്രശ്‌നം പരിഹരിക്കുക, സംസ്ഥാനത്ത് ലഭ്യമായ മുഴുവൻ ജല സ്രോതസുകളും ഉപയോഗ യോഗ്യമാക്കുക. പച്ചക്കറി ജൈവ കൃഷിയിലൂടെ സ്വയം പര്യാപ്തമാകുക തുടങ്ങിയവ ലക്ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടത്തുന്നു. സമൂഹം നേരിടു ദുരന്തമുഖത്തെ നേരിടുതിനും ഗ്രന്ഥശാലാ പ്രവർത്തകർ മുന്നോട്ട് വിന്നിട്ടുണ്ട്. ഈ അശയത്തിലൂടെയാണ് അക്ഷരസേന എ പുതിയ ആശയം ഉടലെടുത്തത്. സമൂഹത്തിൻറെ ദുരന്തമുഖത്തും സാന്ത്വന രംഗത്തും പരിപാലിക്കപ്പെടുകയെതാണ് ഈ സേന ലക്ഷ്യം വെയ്ക്കുത്. ഈ കണ്ട മഹാമാരിയിലും ഗ്രന്ഥശാലാ പ്രവർത്തകർ സമൂഹത്തിൻറെ ആവശ്യതകൾ അറിഞ്ഞുകൊണ്ട് പ്രവർത്തിച്ചിട്ടുണ്ട്. അുതകൊണ്ട് തന്നെമറ്റ് ഏതൊരു പ്രസ്ഥാനത്തെക്കാളും വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനം കൂടൂതൽ ജനകീയത ആർജിച്ചതും.
സ്‌കൂൾ കോളെജ് വിദ്യാർഥികളുടെ വായനയെ പ്രോത്സാഹിപ്പിക്കുതിനായി വിവിധ വായന മത്സരങ്ങൾ നടത്തുു. തെരഞ്ഞെടുത്ത പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുത്. ലൈബ്രറിയുടെ നട്ടെല്ല് എന്ന്പറയുത് ലൈബ്രേറിയൻമാരാണ്. പുസ്തകങ്ങൾ ശാസ്ത്രീയമായി കാറ്റലോഗും ക്ലാസ്സിഫിക്കേഷനും നടത്തുതിനും അവ സംരക്ഷിക്കുതിനും ആവശ്യയമായ പരിശീലനങ്ങൾ നൽകുന്നുണ്ട്.
കേരള സ്റ്റേറ്റ് ലൈബ്രറി കൗസിൽ നേരിട്ട് നൽകു പുരസ്‌കാരങ്ങളായ ഇ.എം.എസ് പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരം, കടമ്മനിട്ട സാഹിത്യ പുരസ്‌കാരം, പി.എൻ.പണിക്കർ പുരസ്‌കാരം എിവയാണ്. ഇത് കൂടാതെ പ്രസാധകർ കേരള സ്റ്റേറ്റ് ലൈബ്രറി കൗസിലിലൂടെ നൽകു ഡി.സി. പുരസ്‌കാരം, എൻ.ഇ. ബലറാം പുരസ്‌കാരം, പി. രവീന്ദ്രൻ പുരസ്‌കാരം, സമധാനം പരമേശ്വരൻ പുരസ്‌കാരം,
സി.ജി. ശാന്തകുമാർ സ്മാരക പുരസ്‌കാരം എന്നിവയുമുണ്ട്. താലൂക്കിലെയും ജില്ലയിലെയും മികച്ച ഗ്രന്ഥശാലകൾക്കും പുരസ്‌കാരങ്ങൾ നൽകുന്നു. കൊല്ലം ജില്ലാ ലൈബ്രറി കൗസിൽ പുത്തൂർ സോമരാജൻ അവാർഡും നൽകുു.
9000ത്തോളം ലൈബ്രറികൾ സ്റ്റേറ്റ് ലൈബ്രറി കൗസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രഡേഷനിൽ പങ്കെടുക്കു ഗ്രന്ഥശാലകൾക്ക് അർഹത പരിശോധിച്ച് ഒരോ വർഷവും ഗ്രാൻറ് അനുവദിക്കും. നിലവിൽ എ+, എ, ബി, സി, ഡി, ഇ, എഫ് എിങ്ങനെയാണ് ഗ്രേഡുകൾ, പ്രവർത്തനത്തിൻറ അടിസ്ഥാനത്തിലാണ് ഗ്രേഡ് നിശ്ചയിക്കുത്. കെട്ടിട ഗ്രാൻറ്, രാജറാം മോഹൻ റോയ് ഫൗണ്ടേഷൻറെ ഗ്രാൻറ്, പുനരുദ്ധാരണ ഗ്രാൻറ്, ദുരിതാശ്വസ ഗ്രാൻറ് എന്നിവ നൽകി വരുന്നുണ്ട്.
സ്റ്റേറ്റ് ലൈബ്രറി കൗസിൽ മുഖപത്രമായ ഗ്രന്ഥാലോകം പ്രസിദ്ധീകരിക്കുട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച സാസ്‌കാരിക പ്രസിദ്ധീകരണമാണ് ഗ്രന്ഥാലോകം.
സംസ്ഥാന ലൈബ്രറി കൗൺസിൽ
പാളയം വികാസ് ഭവൻ പിഒ,
നന്ദാവനം റോഡ്,
തിരുവനന്തപുരം,
കേരളം 695033
ഫോൺ : 0471 232 8802
